രേഷ്മയെ പിടിച്ചു. സീരിയല്‍ താരത്തെ പിടിച്ചു. അവളുടെ അമ്മയെ പിടിച്ചു. എല്ലാം അനാശാസ്യത്തിനു.
എന്താണു അനാശാസ്യം? ആരാണിതു തീരുമാനിക്കുന്നത് ?
കാക്കനാട്ടെ വീട്ടില് രേഷ്മയും കൂട്ടുകാരും താമസിചതു അയല്‍ക്കാര്‍ അറിഞ്ഞതു പോലും ഇല്ല. പിന്നെ ആര്‍ക്കാണിതു ശല്യം ആയത്?
അവര് കന്യകന്മാരായ ആന്പിള്ളേരെ വീടുകളില്‍നിന്നു പിടിച്ചിറക്കി കിടക്കയില്‍ എത്തിച്ചൊ?
സീരിയല്‍- ആല്‍ബം നടി സജ്നയുടെ കാര്യമൊ? ആ യുവതിയുടെ ഉമ്മയാണു ഒപ്പം പിടിയില്‍ ആയത്...! മോള്‍ തെറ്റ് ചെയ്തെന്നു അമ്മ പോലും പറയാത്തിടത്താണു സദാചാരക്കാര് വാളുമായെത്തിയത്..!
ക്റമസമാധാനപാലന സം വിധാനത്തിന്റെ ഊര്‍ജമാകെ എന്തിനാണു ഇങ്ങനെ വേയ്സ്റ്റ് ആക്കുന്നതെന്നു ചോദിക്കാന്‍ ഈ സമൂഹം എന്നു പക്വത നേടും കര്‍ത്താവേ?
ശരീരം ഇത്റയും വലിയ അശ്ലീലമാണെന്നും മനുഷ്യര്‍ തമ്മില്‍ എന്തെങ്കിലുമൊക്കെ രീതിയില്‍ അടുക്കുന്നത് അനാശാസ്യം ആണെന്നുമുള്ള നിലപാടുകള്‍ നമ്മള്‍ എന്നുമാറ്റും?
വരിക, ഇരിക്കുക, ഈ ചായ തണുക്കുംമുംന്‍പ് അങ്ങ്ട് കുടിക്ക്വാ ...ശെരിയെന്നാ പിന്നെക്കാണാം
എന്നതിനപ്പുറം ഇടപെടല്‍ ഉണ്ടായാല്‍ അനാശാസ്യമായി..
ഇത്റയും നല്ല നാട് വേറെ ഏത് ?
ഇതല്ലേ കേരള മോഡല്‍..!
Sunday, December 23, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment