രൂപയ്ക്കു പത്ത് എന്ന കണക്കില്‍ വിദ്യാര്‍ത്ധി സമരങ്ങള്‍ നടന്നിരുന്നൊരു കാലമുണ്ട്. പ്റൈവറ്റ് ബസുകാരന്‍ കണ്ണുരുട്ടിക്കാണിച്ചു, ക്യൂ നില്‍ക്കണമെന്നു തിയേറ്ററുകാരന്‍ പറഞ്ഞു എന്നൊക്കെയാകും കാരണങ്ങള്‍.ആ നിലവാരത്തില്‍ ഇപ്പോള്‍ കിട്ടുന്ന ഒരു സാധനമാണു ഇടയലേഖനങ്ങള്‍.കണ്ണു തെറ്റിയാല് ലേഖനം എന്നതാണു സിറ്റ്വെഷന്‍.ഇടയലേഖനം എന്നു പേരിടാതെയും ഉത്തരവുകളുടെ പ്രവാഹമാണു.ക്റിസ്മസിനു മദ്യം ഉപേക്ഷിക്കണം എന്നായിരുന്നു കല്ലേപ്പിളര്‍ക്കുന്ന ഒരു കല്പന.പ്റിയജനം അതു അക്ഷരംപ്റതി അനുസരിചു. ബവറിജസ് കടയില്‍നിന്നു എല്ലാ മദ്യവും വാങ്ങി സ്വ ന്തം വയറുകളില്‍ ഉപേക്ഷിച്ചു.വില്പന മുന്‍ കൊല്ലത്തേക്കാള്‍ വന്‍ തോതില്‍ കൂടി.
ചിയേഴ്സ് പറയാത്തൊരു ആഘോഷം ഇന്നത്തെക്കാലത്തു നടക്കുമെന്നു പ്റതീക്ഷിച്ചവര്‍ക്കു സ്തുതിയായിരിക്കട്ടേ...
ബൈ ദ് ബൈ, എല്ലാ കമ്യൂണിസ്റ്റുകാരും അതു വിട്ടു സഭയെ മാത്റം പ്റണയിക്കണമെന്ന ഉത്തരവിന്റെ സ്തിതി പിതാക്കന്മാര് അന്വേഷിച്ചൊ ആവോ?
വ്യക്തിജീവിതത്തിന്മേലുള്ള ഇത്തരം കൈകടത്തലുകള്‍ ഇക്കൂട്ടര്‍ എന്നാണു അവസാനിപ്പിക്കുക....
Subscribe to:
Post Comments (Atom)
1 comment:
ഇനി സഭ മിഷിനറി പൊസിഷന്‍ മാറ്റി വേറെന്തെങ്കിലും പരീക്ഷിച്ചു നോക്കട്ടെ. ഒരു പക്ഷെ ശരിയായേക്കും.
നവവല്‍സരാശംസകള്‍!
Post a Comment