Sunday, December 23, 2007

public display of affection

മോറല്‍ പൊലീസുകാര്‍ക്ക് യുവത്വത്തെ പേടിപ്പിക്കാനാകുമോ?കേരളത്തില്‍ ഒരു ആണിനും പെണ്ണിനും റോഡിലൂടെ കൈ കോര്‍ത്ത് നടക്കാനോ പാര്‍ക്കില്‍ അടുത്തിരിക്കാനോ ഏറെ ബുദ്ധിമുട്ടണം. ഇങ്ങ്നെ "വഴി തെറ്റാതെ" കാത്തുസൂക്ഷിക്കുന്നതുകൊണ്ട് നമ്മുടെ യുവാക്കള്‍ എന്തെങ്കിലും കൂടുതല്‍ ഡെലിവര് ചെയ്യുന്നുണ്ടൊ? ദേശീയ തലത്തില്‍ എവിടെയാണു അവര്‍ "എക്സല്‍" ചെയ്യുന്നത്?
ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരും ഒക്കെയല്ലേ എപ്പോഴും മുന്നില്‍?അവിടങ്ങളില്‍ യുവാക്കള്‍ ഇവിടത്തെക്കാള്‍ ടെന്‍ഷന്‍ഫ്റീ ആണെന്നത് സമ്മതിച്ചാലെന്ത്?ഓപ്പസിറ്റ് സെക്സിലെ ഒരു ചങ്ങാതിയോടു സംസാരിച്ചാല്‍ തീരുന്ന ടെന്‍ഷനാണല്ലോ മിക്കതും. എല്ലാം മനസ്സില്‍ ഒതുക്കി അഗ്നിപര്‍ വതങ്ങളായി നടക്കുന്ന പാവങ്ങള്‍ എങ്ങനെയാണു ക്റിയെറ്റിവ് ആകുക. എവിടെങ്കിലും "എക്സല്‍" ചെയ്യുക.കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളിപ്പിള്ളേര്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ അവസരമുണ്ട്.
ഇവിടെ സദാചാര പ്റസംഗക്കാര്‍ക്കേ ജീവിക്കാന്‍ അര്‍ഹതയുള്ളൂ.
അടുത്ത കാലത്ത് ഡല്‍ഹിയില്‍ പോയപ്പോള്‍ ചില പാര്‍ക്കുകളില്‍ കറങ്ങി. ഇണകളായി വരുന്നവരില്‍ സ്റ്റുഡ്ന്റ്സ് തന്നെയാണു കൂടുതല്‍.പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷ്ന്‍ പാപമോ, എത്റത്തോളമാകാം, എന്തൊക്കെയാകാം എന്ന്തു സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ അവരെ ബാധിക്കുന്നേയില്ല.ഓരോ ജോഡിയും അവര്‍ക്കിഷ്ട്മുള്ള രീതികളില്‍ അഫക്ഷന്‍ പങ്കിടുന്നു. "ലൈവ്" കാണാന് തൊട്ടടുത്തുപോലും വന്നു നില്‍ക്കുന്നവരെ ആരും മൈന്‍ഡ് ചെയ്യുന്നേയില്ല. ഓറലും റിട്ടണുമായ എല്ലാത്തരം പരീക്ഷകളും നിര്‍ബാധം അരങ്ങേറുന്നു.മിനറല്‍ വാട്ടറും സ്നാക്സും തറയില്‍ വിരിക്കാന്‍ കടലാസും ആയി വരുന്നവര്‍. ചെലവിടുന്നത് മണിക്കൂറുകള്‍ ...ഒടുവില്‍, വീട്ടിലെ ഡ്റെസിങ് റൂമിലെ സ്വാതന്ത്റ്യത്തോടെ അടിവസ്ത്റം നേരെയാക്കി, ചുരിദാര്‍ ബോട്ടം കെട്ടിമുറുക്കി, ബ്റേസിയറിനു കൊളുത്തിട്ട്,ജീന്‍സിനു സിപ്പിട്ട്, മൂടി ചീകി, മുഖം മിനുക്കി അവര്‍ തിരികെപ്പോകുന്നു. അവര് അഗ്നിപര്‍വതങ്ങളല്ല...!
ജീവിതം ആസ്വദിക്കാന്‍ ആകാത്തവര്‍ എങ്ങനെയാണു ജീവിതത്തെ സ്നേഹിക്കുക. ജീവിതത്തെ സ്നേഹിക്കാത്തവര്‍ എങ്ങനെയാണു ക്റിയേറ്റീവ് ആകുക, നല്ല മനുഷ്യരാകുക.

3 comments:

വിന്‍സ് said...

I like your posts.

കാവലാന്‍ said...
This comment has been removed by a blog administrator.
Nisha Napoleon said...

It is also a mistake for parents to think that sexual maturing has not taken place - that teenagers are not ready physically. In fact girls are conscious of their sexuality from the age of 12. They inspect themselves intently in mirrors, taken pains over their appearance, and observe boys with interest. Boy look at girl’s bodies and become conscious of their own. We have to remember that in ancient times children married early. While this is not desirable, possible or practical now, we cannot halt the sexual rebellion amongst the young. No matter how much parents rave and rant about the evils of western influences, and the decline of Indian culture, the facts are that the desire to interact and romance the opposite sex is natural and has always existed in India! By denying the existence of such natural feelings parents are alienating their children.