Saturday, December 29, 2007

missionary position

രൂപയ്ക്കു പത്ത് എന്ന കണക്കില്‍ വിദ്യാര്‍ത്ധി സമരങ്ങള്‍ നടന്നിരുന്നൊരു കാലമുണ്ട്. പ്റൈവറ്റ് ബസുകാരന്‍ കണ്ണുരുട്ടിക്കാണിച്ചു, ക്യൂ നില്‍ക്കണമെന്നു തിയേറ്ററുകാരന്‍ പറഞ്ഞു എന്നൊക്കെയാകും കാരണങ്ങള്‍.ആ നിലവാരത്തില്‍ ഇപ്പോള്‍ കിട്ടുന്ന ഒരു സാധനമാണു ഇടയലേഖനങ്ങള്‍.കണ്ണു തെറ്റിയാല് ലേഖനം എന്നതാണു സിറ്റ്വെഷന്‍.ഇടയലേഖനം എന്നു പേരിടാതെയും ഉത്തരവുകളുടെ പ്രവാഹമാണു.ക്റിസ്മസിനു മദ്യം ഉപേക്ഷിക്കണം എന്നായിരുന്നു കല്ലേപ്പിളര്‍ക്കുന്ന ഒരു കല്പന.പ്റിയജനം അതു അക്ഷരംപ്റതി അനുസരിചു. ബവറിജസ് കടയില്‍നിന്നു എല്ലാ മദ്യവും വാങ്ങി സ്വ ന്തം വയറുകളില്‍ ഉപേക്ഷിച്ചു.വില്പന മുന്‍ കൊല്ലത്തേക്കാള്‍ വന്‍ തോതില്‍ കൂടി.
ചിയേഴ്സ് പറയാത്തൊരു ആഘോഷം ഇന്നത്തെക്കാലത്തു നടക്കുമെന്നു പ്റതീക്ഷിച്ചവര്‍ക്കു സ്തുതിയായിരിക്കട്ടേ...
ബൈ ദ് ബൈ, എല്ലാ കമ്യൂണിസ്റ്റുകാരും അതു വിട്ടു സഭയെ മാത്റം പ്റണയിക്കണമെന്ന ഉത്തരവിന്റെ സ്തിതി പിതാക്കന്മാര് അന്വേഷിച്ചൊ ആവോ?
വ്യക്തിജീവിതത്തിന്മേലുള്ള ഇത്തരം കൈകടത്തലുകള്‍ ഇക്കൂട്ടര്‍ എന്നാണു അവസാനിപ്പിക്കുക....

Thursday, December 27, 2007

new generation canara

കനറാ ബാങ്കിനു നൂറു വയസ് കഴിഞ്ഞു.ഇപ്പോഴിതാ അതിന്റെ തലപ്പത്തുള്ളവര്‍ക്കു ബോധോദയം.ബാങ്കിന്റെ ഭാഗ്യമുദ്ര -ലോഗോ-പോരാ.മാറ്റുകതന്നെ.ചെലവ് എത്റയാന്നാ..വെറൂം അറുനൂറ്റന്‍പ്തു കോടി.
ഈ 650 കോടിയുടെ കരാര്‍ കേന്ദ്ര ധന മന്ത്റി പുംഗവന്റെ ബന്ധുവിനാണുപൊലും കിട്ടുന്നത്.
ഇനി ഒരു ഹിന്ദി നടിയെയോ ക്റിക്കറ്റുകാരനെയോ ബ്റാന്‍ഡ് അംബാസഡര്‍ ആയി നിയമിക്കുക കൂടിയായാലല്ലേ ബാങ്ക് ജനകീയമാകൂ.,.,.!
ഇതിനെയൊക്കെയല്ലേ സര്‍, അനാശാസ്യം എന്നു വിളിക്കേണ്ടത്?

sex, lies and devaswom board

കഴിഞ്ഞ ദിവസം കോട്ടയം വഴി പോയപ്പോള്‍ മഞ്ഞയില്‍ ചാലിച്ചൊരു റാലി കണ്ടു. അറ്റത്തു യോഗ വേദിയില്‍ മുന് ദേവസ്വ്ം ബോര്‍ഡംഗം.( ഗുരുദേവ ധര്‍മം ജയിക്കട്ടെ എന്നു ബാനറും കൂട്ടിനുണ്ട്.)
ദേവസ്വ്ം ബോര്‍ഡിനെ വിഴുങിയ മൂന്നു പേരില്‍ ഒരാള് ആണു ഈ ശ്റീമാന്‍ എന്നു പറഞ്ഞതു ജ. പരിപൂര്‍ണന്‍ കമ്മിഷന്‍ ആണു. ഞങ്ങളെ തൊട്ടില്ലേ എന്നാണു മൂവരും പ്റതികരിചതെങ്കിലും കേരളത്തില്‍ ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലാത്തതിനാല്‍ ഇനി അന്വേഷണം വേണ്ട..!
ഇത്തരം കൊള്ളക്കാര്‍ മാന്യന്മാരായി വിലസുന്നതും അവരെ അതിനു അനുവദിക്കുന്നതുമല്ലേ അനാശാസ്യ്ം?
അഴിമതി തന്നെയാണു സമൂഹത്തിലെ ഏറ്റവും വലിയ അനാശാസ്യ്ം. പക്ഷെ അതിനെ എതിര്‍ത്താല്‍ തല കാണില്ല.ഏതെങ്കിലും ഹൊറ്റെലില്‍ ചെന്നു ഒരു പെങ്കൊച്ചിനെ പിടിച്ച് , അവള്‍ ആണു സീരിയല്‍ എന്ന കലാരൂപം കണ്ടു പിടിച്ചതെന്നൊരു ബഹുമതിയും ചാര്‍ത്തി പത്റ സമ്മേളനം നടത്തിയാലോ... എന്താ ഗ്ലാമര്‍.എന്താ സന്തോഷം...സമൂഹത്തെ നേര്‍ വഴിക്കു നയിക്കാന്‍ ആയല്ലോ..!

Sunday, December 23, 2007

public display of affection

മോറല്‍ പൊലീസുകാര്‍ക്ക് യുവത്വത്തെ പേടിപ്പിക്കാനാകുമോ?കേരളത്തില്‍ ഒരു ആണിനും പെണ്ണിനും റോഡിലൂടെ കൈ കോര്‍ത്ത് നടക്കാനോ പാര്‍ക്കില്‍ അടുത്തിരിക്കാനോ ഏറെ ബുദ്ധിമുട്ടണം. ഇങ്ങ്നെ "വഴി തെറ്റാതെ" കാത്തുസൂക്ഷിക്കുന്നതുകൊണ്ട് നമ്മുടെ യുവാക്കള്‍ എന്തെങ്കിലും കൂടുതല്‍ ഡെലിവര് ചെയ്യുന്നുണ്ടൊ? ദേശീയ തലത്തില്‍ എവിടെയാണു അവര്‍ "എക്സല്‍" ചെയ്യുന്നത്?
ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരും ഒക്കെയല്ലേ എപ്പോഴും മുന്നില്‍?അവിടങ്ങളില്‍ യുവാക്കള്‍ ഇവിടത്തെക്കാള്‍ ടെന്‍ഷന്‍ഫ്റീ ആണെന്നത് സമ്മതിച്ചാലെന്ത്?ഓപ്പസിറ്റ് സെക്സിലെ ഒരു ചങ്ങാതിയോടു സംസാരിച്ചാല്‍ തീരുന്ന ടെന്‍ഷനാണല്ലോ മിക്കതും. എല്ലാം മനസ്സില്‍ ഒതുക്കി അഗ്നിപര്‍ വതങ്ങളായി നടക്കുന്ന പാവങ്ങള്‍ എങ്ങനെയാണു ക്റിയെറ്റിവ് ആകുക. എവിടെങ്കിലും "എക്സല്‍" ചെയ്യുക.കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളിപ്പിള്ളേര്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ അവസരമുണ്ട്.
ഇവിടെ സദാചാര പ്റസംഗക്കാര്‍ക്കേ ജീവിക്കാന്‍ അര്‍ഹതയുള്ളൂ.
അടുത്ത കാലത്ത് ഡല്‍ഹിയില്‍ പോയപ്പോള്‍ ചില പാര്‍ക്കുകളില്‍ കറങ്ങി. ഇണകളായി വരുന്നവരില്‍ സ്റ്റുഡ്ന്റ്സ് തന്നെയാണു കൂടുതല്‍.പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷ്ന്‍ പാപമോ, എത്റത്തോളമാകാം, എന്തൊക്കെയാകാം എന്ന്തു സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ അവരെ ബാധിക്കുന്നേയില്ല.ഓരോ ജോഡിയും അവര്‍ക്കിഷ്ട്മുള്ള രീതികളില്‍ അഫക്ഷന്‍ പങ്കിടുന്നു. "ലൈവ്" കാണാന് തൊട്ടടുത്തുപോലും വന്നു നില്‍ക്കുന്നവരെ ആരും മൈന്‍ഡ് ചെയ്യുന്നേയില്ല. ഓറലും റിട്ടണുമായ എല്ലാത്തരം പരീക്ഷകളും നിര്‍ബാധം അരങ്ങേറുന്നു.മിനറല്‍ വാട്ടറും സ്നാക്സും തറയില്‍ വിരിക്കാന്‍ കടലാസും ആയി വരുന്നവര്‍. ചെലവിടുന്നത് മണിക്കൂറുകള്‍ ...ഒടുവില്‍, വീട്ടിലെ ഡ്റെസിങ് റൂമിലെ സ്വാതന്ത്റ്യത്തോടെ അടിവസ്ത്റം നേരെയാക്കി, ചുരിദാര്‍ ബോട്ടം കെട്ടിമുറുക്കി, ബ്റേസിയറിനു കൊളുത്തിട്ട്,ജീന്‍സിനു സിപ്പിട്ട്, മൂടി ചീകി, മുഖം മിനുക്കി അവര്‍ തിരികെപ്പോകുന്നു. അവര് അഗ്നിപര്‍വതങ്ങളല്ല...!
ജീവിതം ആസ്വദിക്കാന്‍ ആകാത്തവര്‍ എങ്ങനെയാണു ജീവിതത്തെ സ്നേഹിക്കുക. ജീവിതത്തെ സ്നേഹിക്കാത്തവര്‍ എങ്ങനെയാണു ക്റിയേറ്റീവ് ആകുക, നല്ല മനുഷ്യരാകുക.

reshma, sajna and we ppl

രേഷ്മയെ പിടിച്ചു. സീരിയല്‍ താരത്തെ പിടിച്ചു. അവളുടെ അമ്മയെ പിടിച്ചു. എല്ലാം അനാശാസ്യത്തിനു.
എന്താണു അനാശാസ്യം? ആരാണിതു തീരുമാനിക്കുന്നത് ?
കാക്കനാട്ടെ വീട്ടില് രേഷ്മയും കൂട്ടുകാരും താമസിചതു അയല്‍ക്കാര്‍ അറിഞ്ഞതു പോലും ഇല്ല. പിന്നെ ആര്‍ക്കാണിതു ശല്യം ആയത്?
അവര് കന്യകന്മാരായ ആന്പിള്ളേരെ വീടുകളില്‍നിന്നു പിടിച്ചിറക്കി കിടക്കയില്‍ എത്തിച്ചൊ?

സീരിയല്‍- ആല്‍ബം നടി സജ്നയുടെ കാര്യമൊ? ആ യുവതിയുടെ ഉമ്മയാണു ഒപ്പം പിടിയില്‍ ആയത്...! മോള്‍ തെറ്റ് ചെയ്തെന്നു അമ്മ പോലും പറയാത്തിടത്താണു സദാചാരക്കാര് വാളുമായെത്തിയത്..!

ക്റമസമാധാനപാലന സം വിധാനത്തിന്റെ ഊര്‍ജമാകെ എന്തിനാണു ഇങ്ങനെ വേയ്സ്റ്റ് ആക്കുന്നതെന്നു ചോദിക്കാന്‍ ഈ സമൂഹം എന്നു പക്വത നേടും കര്‍ത്താവേ?

ശരീരം ഇത്റയും വലിയ അശ്ലീലമാണെന്നും മനുഷ്യര്‍ തമ്മില്‍ എന്തെങ്കിലുമൊക്കെ രീതിയില്‍ അടുക്കുന്നത് അനാശാസ്യം ആണെന്നുമുള്ള നിലപാടുകള്‍ നമ്മള്‍ എന്നുമാറ്റും?

വരിക, ഇരിക്കുക, ഈ ചായ തണുക്കുംമുംന്‍പ് അങ്ങ്ട് കുടിക്ക്വാ ...ശെരിയെന്നാ പിന്നെക്കാണാം
എന്നതിനപ്പുറം ഇടപെടല്‍ ഉണ്ടായാല്‍ അനാശാസ്യമായി..
ഇത്റയും നല്ല നാട് വേറെ ഏത് ?
ഇതല്ലേ കേരള മോഡല്‍..!

Wednesday, December 12, 2007

oru peedanam

ചോറ്റാനിക്കരയില്‍ ഭജനം ഇരിക്കാന് വന്ന യുവ ദംപതികള്‍ സെക്കന്ഡ് ഷോയ്ക്ക് പോകവെ ആരോ ആക്റമിച്ച്ത്റെ...!യുവാവ് വയസ് 24. യുവതി 23.എങ്ങനെയുണ്ട് വാര്‍ത്ത?
എതു നാട്ടിലാണു "ഇതിനെ" ഭജനം ഇരിക്കല്‍എന്നു പറയുന്നത്????

shadow police

മസാജ് പാര്‍ലര്‍ നടത്തിയവരെ ഷാഡൊ പൊലീസ് പിടിച്ചു

ഇവരെ ഷഡാങ് പൊലീസ് എന്ന്‍ല്ലേ പറയേണ്ടത്.

Thursday, December 6, 2007

praarthana prayer

ഈശ്വരന്‍
ഹിന്ദുവല്ല
ഇസ്ലാംഅല്ല
ക്റിസ്റ്റ്യാനിയല്ല
ചിറ്റിലപ്പിള്ളിയല്ല